ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് 2022 ജൂലൈ മുതൽ നിരോധനം

 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെൻഡ്‌മെന്റ് റൂൾസ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലൈ മുതലാണ് നിരോധനം. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും നിരോധനം ബാധകമാണ്

പ്ലാസ്റ്റിക്കിലുണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂൾ, സ്‌ട്രോ, മിഠായി കവർ, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവക്ക് 2022 ജൂലൈ മുതൽ നിരോധനം വരും. 100 മൈക്രോണിൽ താഴെയുള്ള പി വി സി ബാനറുകളും ഉപയോഗിക്കാനാകില്ല. ഇയർ ബഡ്ഡുകൾക്കും ബലൂണുകൾക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ എന്നിവക്കും നിരോധനം ബാധകമായിരിക്കും