കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരൻമാർക്കെതിരെ ആർടിഒയുടെ കുറ്റപത്രം തയ്യാറായി. ഇവരുടെ വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചു. ഇത് നിയമലംഘനമാണ്. 1988ലെ മോട്ടോർ വാഹന നിയമവും കേരളാ മോട്ടോർ വാഹന നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവരുടെ വാഹനം കോടതിയുടെ അധീനതയിലാകും.
വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, അപകടമുണ്ടാക്കുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. നികുതി അടയ്ക്കുന്നതിൽ ഇ ബുൾജെറ്റ് സഹോദരൻമാർ വീഴ്ച വരുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.