നിരവധി നിയമലംഘനങ്ങൾ നടത്തിയ യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരുടെ വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മോട്ടോർ വാഹനവകുപ്പ് നിയമത്തിലെ സെക്ഷൻ 53(1a) പ്രകാരമാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനുമാണ് നടപടി
സർക്കാർ ഓഫീസിൽ കയറി ബഹളം വെക്കുകയും ജോലി തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഈ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ കലാപ ആഹ്വാനം നടത്തിയ ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തതായും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു