അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ സമീപ നഗരമായ ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ. കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. കഴിഞ്ഞ ഒരാഴ്ചക്കിടെ താലിബാൻ പിടിച്ചെടുക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്‌നി. ഗസ്‌നിയിലെ ഗവർണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയിൽ എന്നിവ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗൺസിൽ നേതാവ് നാസിർ അഹമ്മദ് അറിയിച്ചു
സമൂഹ മാധ്യമങ്ങൾ വഴിയാണ് ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചത്. അതേസമയം അധികാരത്തിൽ താലിബാന് പങ്കാളിത്തം നൽകാമെന്ന സർക്കാരിന്റെ ധാരണയിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങൾ താലിബാന്റെ കൈവശമാണ്.