സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിയതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കും വരെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാവുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ്…

Read More

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കില്‍; ബാങ്കുകളും പ്രതിസന്ധിയിലേക്ക്

വന്‍ നഷ്ടം നേരിട്ട് അടച്ചുപൂട്ടലിന്റെ വക്കിലായ വോഡഫോണ്‍ ഐഡിയയെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും രംഗത്ത്. വോഡഫോണ്‍ ഐഡിയയുടെ തകര്‍ച്ച സംഭവിച്ചാല്‍ ബാങ്കുകളെയും ഏറെ പ്രതികൂലമായി ബാധിക്കും. എസ്ബിഐ അടക്കമുള്ള നിരവധി ബാങ്കുകള്‍ വിഐക്ക് നേരിട്ടുള്ള വായ്പകളും ബാങ്ക് ഗാരന്റിയും അനുവദിച്ചിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയാല്‍ ഇവയെ നിഷ്ക്രിയ ആസ്തിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നേരത്തെ രണ്ട് കമ്പനികളായിരുന്ന കുമാര്‍ മംഗലം ബിര്‍ളയുടെ ഐഡിയയും വോഡഫോണും ലയിച്ചാണ് വിഐയായി മാറിയത്. ആകെ 1.80 ലക്ഷം കോടിയുടെ ബാധ്യതയാണ് ടെലികോം…

Read More

മൂലമറ്റത്തെ 6 ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടങ്ങി. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് വിവരം അറിയിച്ചത്.

Read More

ഫസ്റ്റ്‌ബെല്ലില്‍ തിങ്കള്‍ മുതല്‍ പുതിയ സമയക്രമം; ആഗസ്റ്റ് 19മുതല്‍ 23 വരെ അവധിയായിരിക്കും

  കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെല്‍2.0ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ചയോടെ പൂര്‍ണമാകും.ആഗസ്ത് 14ന് 1മുതല്‍10വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍പ്രത്യേകമായിസംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടര്‍ച്ചയായാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.ഞായറാഴ്ചഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തില്‍ സംപ്രേഷണം ചെയ്യും. തിങ്കളാഴ്ച്ച (ആഗസ്റ്റ്16) 6 മുതല്‍10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ…

Read More

മമ്മൂട്ടിക്ക് ആദരവുമായി ബിജെപി; കെ സുരേന്ദ്രൻ പൊന്നാട അണിയിച്ചു, ഓണക്കോടി സമ്മാനിച്ചു

  നടൻ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ പശ്ചാത്തലത്തിലായിരുന്നു ആദരം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘവുമാണ് കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചതും ഓണക്കോടി സമ്മാനിച്ചതും. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കൾക്കൊപ്പവുമാണ് സുരേന്ദ്രൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. നേതാക്കൾ ഒരു മണിക്കൂറോളം നേരം ഇവിടെ തങ്ങുകയും ചെയ്തു.

Read More

വോട്ടര്‍ പട്ടിക പുതുക്കല്‍ നവംബര്‍ ഒന്നിന് ആരംഭിക്കും ; അന്തിമ പട്ടിക ജനുവരി അഞ്ചിന്

  തിരുവനന്തപുരം : സംസ്ഥാനത്ത് 2022 വര്‍ഷത്തേക്കുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും സമ്മതിദായകപ്പട്ടികയില്‍ പേര് ചേര്‍ക്കാം. നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായ മാറ്റം വരുത്തുന്നതിനും അവസരം ലഭിക്കും. കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങള്‍/ എതിര്‍പ്പുകള്‍ നവംബര്‍ ഒന്നുമുതല്‍ 30 വരെ ഉന്നയിക്കാം.  

Read More

വാഹനമിടിച്ച് കൊലപ്പെടുത്തും: കെടി ജലീലിന് വധഭീഷണി

  മലപ്പുറം: മുൻ മന്ത്രി കെ ടി ജലീലിന് വധഭീഷണി. ജലീലിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും ജലീൽ പറഞ്ഞു. ശബ്ദസന്ദേശം ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ജലീൽ. വാട്സ് ആപ്പ് വഴി വോയ്‌സ് ക്ലിപ്പ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ‘എന്നെ അറിയാമല്ലോ’ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം അരംഭിക്കുന്നത്. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍…

Read More

ലോർഡ്‌സിൽ ഇന്ത്യക്ക് മികച്ച തുടക്കം: രോഹിത് ശർമക്ക് അർധ സെഞ്ച്വറി ​​​​​​​

  ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് രോഹിതും രാഹുലും ചേർന്ന് ഇതുവരെ 86 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു 86 പന്തിലാണ് രോഹിത് 50 തികച്ചത്. 95 പന്തിൽ ഒരു സിക്‌സും പത്ത് ഫോറും സഹിതം 64 റൺസുമായി രോഹിത് ബാറ്റിംഗ് തുടരുകയാണ്. രാഹുൽ 74 പന്തതിൽ 15 റൺസുമായി മറുവശത്തുണ്ട്. രോഹിത് സ്‌കോർ ബോർഡ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.45 ലക്ഷം സാമ്പിളുകൾ; ടിപിആർ 14.73

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1237, കൊല്ലം 690, പത്തനംതിട്ട 447, ആലപ്പുഴ 742, കോട്ടയം 1064, ഇടുക്കി 471, എറണാകുളം 2703, തൃശൂർ 2847, പാലക്കാട് 1850, മലപ്പുറം 3297, കോഴിക്കോട് 2442, വയനാട് 661, കണ്ണൂർ 1646, കാസർഗോഡ് 626 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,36,318 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

കാബൂളിന്റെ സമീപ നഗരമായ ഗസ്‌നിയും താലിബാൻ കീഴടക്കി; അഫ്ഗാനിൽ യുദ്ധം തുടരുന്നു

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ സമീപ നഗരമായ ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ. കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. കഴിഞ്ഞ ഒരാഴ്ചക്കിടെ താലിബാൻ പിടിച്ചെടുക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്‌നി. ഗസ്‌നിയിലെ ഗവർണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയിൽ എന്നിവ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗൺസിൽ നേതാവ് നാസിർ അഹമ്മദ് അറിയിച്ചു സമൂഹ മാധ്യമങ്ങൾ വഴിയാണ് ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചത്. അതേസമയം അധികാരത്തിൽ താലിബാന് പങ്കാളിത്തം നൽകാമെന്ന സർക്കാരിന്റെ ധാരണയിൽ താലിബാൻ…

Read More