ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് രോഹിതും രാഹുലും ചേർന്ന് ഇതുവരെ 86 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു
86 പന്തിലാണ് രോഹിത് 50 തികച്ചത്. 95 പന്തിൽ ഒരു സിക്‌സും പത്ത് ഫോറും സഹിതം 64 റൺസുമായി രോഹിത് ബാറ്റിംഗ് തുടരുകയാണ്. രാഹുൽ 74 പന്തതിൽ 15 റൺസുമായി മറുവശത്തുണ്ട്. രോഹിത് സ്‌കോർ ബോർഡ് ചലിപ്പിക്കുമ്പോൾ രാഹുൽ വിക്കറ്റ് കാത്താണ് കളി തുടരുന്നത്.
ആദ്യ പത്തോവറിൽ ഇരുവരും ചേർന്ന് പത്ത് റൺസ് മാത്രമാണ് നേടിയത്. എന്നാൽ പിന്നീട് രോഹിത് ബാറ്റിംഗിന്റെ വേഗത വർധിപ്പിക്കുകയായിരുന്നു.