ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു; രോഹിത് ശർമ പുറത്ത്

 

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. സ്‌കോർ ബോർഡ് 97ൽ നിൽക്കെ ഓപണർ രോഹിത് ശർമയാണ് പുറത്തായത്. രോഹിത് 36 റൺസെടുത്തു. നിലവിൽ ഇന്ത്യ 97ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്

48 റൺസുമായി കെ എൽ രാഹുൽ ക്രീസിലുണ്ട്. ഒലി റോബിൻസണിന്റെ പന്തിൽ സാം കരണ് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. നിലവിൽ ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 183 റൺസിനേക്കാൾ 86 റൺസ് പിന്നിലാണ്.