പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണ്: കേരള ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ബലാത്സംഗത്തെത്തന്നെ പുനര്‍നിര്‍വചിക്കുകയായിരുന്നു കേരള ഹൈക്കോടതി. യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നും, പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്നും വ്യക്തത വരുത്തിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി. ബലാത്സംഗകേസിൽ അറസ്റ്റിലായ പ്രതി രക്ഷപ്പെടാനായി യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നും…

Read More

കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ 14 മുതല്‍ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്…

Read More

ലോക്ഡൗൺ കണക്കിലെടുത്ത് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

  തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി. ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഒരു വര്‍ഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി നീട്ടി…

Read More

മുസ്ലിം ലീഗിൽ പൊട്ടിത്തെറി: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ രംഗത്ത്

  മുസ്ലിം ലീഗ് നേതാവ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീൻ അലി തങ്ങൾ. ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിൽ ഹൈദരലി തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ലഭിക്കാൻ കരണം കുഞ്ഞാലിക്കുട്ടിയാണെന്നും മുസ്ലീം ലീഗിന്റെ ഫണ്ട് കഴിഞ്ഞ 40 വർഷമായി കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീൻ അലി പരസ്യമായി തുറന്നുപറഞ്ഞു ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മൊയീൻ അലി തുറന്നടിച്ചത്….

Read More

കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെ തെളിവുകൾ ഇല്ല; സി ഡി വിശ്വാസയോഗ്യമല്ല: ലോകായുക്ത

  തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ കുണ്ടറ പീഡന കേസ് ഒത്തുതീർപ്പിൽ തെളിവുകൾ ഇല്ലെന്ന് ലോകായുക്ത. പായ്​ചിറ നവാസ് നല്‍കിയ പരാതിയാണ് തെളിവുകൾ ഇല്ലെന്നു പറഞ്ഞ് ലോകയുക്ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനോടാണ് അതിനെ കേസില്‍ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ലെന്നും, തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രി എ കെ ശശീന്ദ്രന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും അതുകൊണ്ട് തന്നെ അദ്ദേഹം മന്ത്രിയായി തുടയുന്നതിൽ അർഥമില്ലെന്നും പറഞ്ഞാണ് പരാതി…

Read More

ആഗസ്ത് 5: അന്തര്‍ദേശീയ ട്രാഫിക് ലൈറ്റ് ദിനം; സിഗ്‌നല്‍ ലൈറ്റുകളുടെ ചരിത്രം

വന്‍നഗരങ്ങളില്‍ മാത്ര ചെറുപട്ടണങ്ങളിലും ഇന്ന് ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് ലൈറ്റുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുളള ട്രാഫിക് ലൈറ്റുകള്‍ നഗര ജീവിതത്തില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍, നിരത്തുകള്‍ വാഹനങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയ കാലത്ത് ട്രാഫിക് ലൈറ്റുകള്‍ പ്രധാന നഗരങ്ങളില്‍ സ്ഥാനം പിടിച്ചത് എങ്ങിനെയുള്ള ചരിത്രം അറിയുന്നത് കൗതുകകരമാണ്. ലോകത്തിലെ ആദ്യത്തെ ട്രാഫിക് സിഗ്‌നലിനെക്കുറിച്ചു നിരവധി അവകാശവാദങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, അമേരിക്കയിലെ നഗരമായ ഒഹയോയിലെ ക്ലീവ്‌ലാന്റിലെ യൂക്ലിഡ് അവന്യൂവില്‍ 1914 ആഗസ്റ്റ്…

Read More

വയനാട്ടിൽ ഇരുചക്രവാഹനമിടിച്ച് യുവാവ് മരിച്ചു

വയനാട്ടിൽ ഇരുചക്രവാഹനമിടിച്ച് യുവാവ് മരിച്ചു. എടവക താന്നിയാട്ട്, നന്ദനം വീട്ടീൽ വിജയൻ പിള്ള (49) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ നാലാം മൈലിൽ വെച്ചായിരുന്നു അപകടം.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു: ഭാര്യ: നിമ്മി. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണകുമാർ

Read More

സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിയമനങ്ങളിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ വയനാട് ഡി .സി.സി. നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

  ബത്തേരി: സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിയമനങ്ങളിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ വയനാട് ഡി .സി.സി. നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കെ.പി. സി.സി. പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കാണ് പാർട്ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ, ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.പി. രാജശേഖരൻ, ബിനു തോമസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അന്വേഷണ റിപ്പോർട്ട്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.63 ലക്ഷം സാമ്പിളുകൾ; ടിപിആർ 13.49

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂർ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂർ 964, കാസർഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

പ്രസവം കുളിമുറിയിൽ, ശിശുവിനെ ജനൽ വഴി വലിച്ചെറിഞ്ഞു; മുംബൈയിൽ 16കാരിക്കെതിരെ കേസ്

  വീട്ടിലെ കുളിമുറിയിൽ നിന്ന് പ്രസവിച്ച ശേഷം ജനലിലൂടെ നവജാതശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലാണ് സംഭവം. കുളിമുറിയിൽ വച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം വീട്ടുകാർ അറിയാതിരിക്കാനായി ജനലിലൂടെ നവജാത ശിശുവിനെ താഴേയ്ക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന് വെളിയിൽ നവജാതശിശുവിനെ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.  അന്വേഷണത്തിൽ പതിനാറുകാരിയുടെ കുളിമുറിയിലും ജനലിലും രക്തക്കറ പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പതിനാറുകാരി കുറ്റം നിഷേധിച്ചുവെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. പതിനാറുകാരിക്കെതിരെ കൊലപാതക്കുറ്റം…

Read More