ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്
ഒന്നാം വിക്കറ്റിൽ രോഹിതും ധവാനും ചേർന്ന് 64 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പതിവിന് വിരുദ്ധമായ രോഹിതിന്റെ ബാറ്റിംഗിന് വേഗത കുറവായിരുന്നു. 42 പന്തിൽ 28 റൺസാണ് രോഹിതിന്റെ സമ്പാദ്യം
41 റൺസുമായി ശിഖർ ധവാനും ആറ് റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ. ബെൻ സ്‌റ്റോക്‌സിനാണ് രോഹിതിന്റെ വിക്കറ്റ്