അർധ സെഞ്ച്വറി നേടിയ ഗില്ലും പുറത്തായി; നാല് വിക്കറ്റുകൾ വീണ ഇന്ത്യ പതറുന്നു

ചെന്നൈ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ പതറുന്നു. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് ആദ്യ സെഷനിൽ തന്നെ നഷ്ടമായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യ നിലവിൽ നാല് വിക്കറ്റിന് 104 റൺസ് എന്ന നിലയിലാണ്

സ്‌കോർ 58ൽ നിൽക്കെ 15 റൺസെടുത്ത പൂജാരയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ഗില്ലും കോഹ്ലിയും ചേർന്ന് സ്‌കോർ 92 വരെ എത്തിച്ചു. അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഗിൽ പുറത്തായി. 83 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 50 റൺസാണ് ഗില്ലിന്റെ സമ്പാദ്യം

രഹാനെ വന്നതും പോയതും ഒന്നിച്ചായിരുന്നു. നിലവിൽ 16 റൺസുമായി കോഹ്ലിയും ആറ് റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. ഇംഗ്ലണ്ട് സ്‌കോറിനേക്കാൾ 316 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും