വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അമ്പലവയല്‍ സെക്ഷനിലെ* മാര്‍ട്ടിന്‍, ആയിരംകൊല്ലി, മൗണ്ട് എവന്യൂ, ചീങ്ങേരി, മട്ടപ്പാറ, കുപ്പക്കൊല്ലി, ആണ്ടിക്കവല, എടക്കല്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം സെക്ഷനിലെ* തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പട്ടി എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ബത്തേരി സെക്ഷനിലെ 6 ാം മൈല്‍ മുതല്‍ പൊന്‍കുഴി വരെ…

Read More

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചുള്ളിയോട് ടൗണിൽ റോഡ്ഷോസംഘടിപ്പിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ പ്രചരണവുമായി ബന്ധപ്പെട്ട്ചുള്ളിയോട് ടൗണിൽ റോഡ്ഷോസംഘടിപ്പിച്ചു.പരിപാടിയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു ഇന്ന് രാവിലെ തോമാട്ടുചാൽ വാളശ്ശേരി, പെരുമ്പാടിക്കുന്ന് കോളനി നിവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് തോമാട്ടുചാൽ ടൗണിൽ വ്യാപാരികളെയും മറ്റ് തൊഴിലാളികളെയും കണ്ട് സ്ഥാനത്ഥി വോട്ടഭ്യർത്ഥിച്ചു.വുമൺസ് വെൽഫയർ ട്രെസ്റ്റിലെ ജീവനക്കാരെയും അധികൃതരെയും കണ്ടു. അമ്പലവയൽ നെല്ലാറ, അടിവാരം, കുമ്പളേരി എന്നിവിടങ്ങളിലെ കോളനി നിവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചുള്ളിയോട് ലോക്കലിലെ ഇടക്കൽ കോളനി സന്ദർശിച്ചു. പാടിപറമ്പ് പ്രദേശ നിവാസികളെ…

Read More

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളും സോബി ജോര്‍ജ്ജുമാണ് ഹര്‍ജികള്‍ നല്‍കിയത്. സി.ബി.ഐ. അന്വേഷണറിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. മരണത്തില്‍ അസ്വഭാവികതയില്ലെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍. വാഹനം ഓടിച്ച ഡ്രൈവറിന്റെ അമിതവേഗമാണ് അപകടകാരണമെന്നുമായിരുന്നു സി.ബി.ഐ. കണ്ടെത്തിയത്. എന്നാല്‍ ഈ അന്വേഷണത്തില്‍ തൃപ്തരല്ലെന്നായിരുന്നു കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയാരോപിക്കുകയും സാക്ഷിമൊഴി നല്‍കുകയും ചെയ്ത സോബി അന്വേഷണ…

Read More

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല.27 രാജ്യങ്ങളുമായി ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവിൽ യാത്രയ്ക്ക് അനുമതിയുള്ളു. യുഎസ്, ജർമനി, ഫ്രാൻസ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് നിലവിൽ യാത്രാനുമതിയുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് 23നാണ് വിമാന സർവീസുകൾ നിർത്തലാക്കിയത്.

Read More

അഫ്ഗാനില്‍ ഹിമപാതം; രണ്ടു മരണം

അഫ്ഗാനിലെ ഹിമപാതത്തില്‍പ്പെട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാന്‍ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മലയോര ഗ്രാമമായ സന്‍ഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരില്‍ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാന്‍, താഖാര്‍, കുന്ദസ്, ബാഗ്ലാന്‍ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാന്‍ മേഖലയില്‍…

Read More

അഫ്ഗാനില്‍ ഹിമപാതം; രണ്ടു മരണം

അഫ്ഗാനിലെ ഹിമപാതത്തില്‍പ്പെട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാന്‍ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മലയോര ഗ്രാമമായ സന്‍ഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരില്‍ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാന്‍, താഖാര്‍, കുന്ദസ്, ബാഗ്ലാന്‍ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാന്‍ മേഖലയില്‍…

Read More

ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഭേദമായി, ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്: ഗിന്നസ് പക്രു

കോവിഡ് ഭേദമായ വിവരം പങ്കുവച്ച് നടന്‍ ഗിന്നസ് പക്രു. ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വീഡിയോയാണ് പക്രു പങ്കുവച്ചിരിക്കുന്നത്. ‘ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക… നന്ദി അമൃത…

Read More

എസ് വൈ എസ് സുൽത്താൻ ബത്തേരി സോൺ സാന്ത്വന വളണ്ടിയർ സംഗമവും അനുമോദനചടങ്ങും നടന്നു

സുൽത്താൻ ബത്തേരി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ കോവിഡ് കാലത്തും മുടങ്ങാതെ സേവനം അനുഷ്ഠിക്കുകയും വയനാടിന്റേയും നീലഗിരിയിലേയും വിവിധ സ്ഥലങ്ങളിലേക്ക് അവശ്യമരുന്നുകളും ഭക്ഷ്യ സാധനങ്ങളും എത്തിച്ചുകൊടുത്ത വോളണ്ടിയർമാർക്കുള്ള ഉപഹാരം വിതരണവും സാന്ത്വനം വളണ്ടിയർ സംഗമവും നടന്നു. കോവിഡ് 19 പ്രതിസന്ധിക്കു അയവു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 1 മുതൽ സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ എസ് വൈ എസ് സാന്ത്വന സേവന പരിചരണ സേവനങ്ങൾ പുനരാംരംഭിക്കുകയാണ്. ഇതിന്റെ മുന്നോടിയായി ബത്തേരി മർകസുദ്ദഅവയിൽ സാന്ത്വനം വളണ്ടിയർ സംഗമം സംഘടിപ്പിച്ചു….

Read More

പ്രചാരണ യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രിയില്‍

കോട്ടയം: തിരഞ്ഞെടുുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ മെഡിക്കല്‍ കോളജ് ജങ്ഷനിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി എല്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തി.

Read More

കോവിഡ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് വീണ്ടും പടർന്നു പിടിക്കുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിദ്യാഭ്യാസ മന്ത്രി സബിതാ ഇന്ദ്രാ റെഡ്ഢി ഉത്തരവിട്ടു. സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ, (പ്രത്യേകിച്ചും സ്കൂളുകളിൽ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ താൽക്കാലികമായി അടയ്ക്കാൻ തീരുമാനിച്ചു. എന്നാൽ ഓൺലൈൻ ക്ലാസുകൾ പതിവുപോലെ തുടരുമെന്ന് സർക്കാർ അറിയിച്ചു.“ഓഫ്‌ലൈൻ ക്ളാസുകൾ നിർത്തിവെക്കാൻ മാതാപിതാക്കളിൽ നിന്ന് നിരവധി അഭ്യർത്ഥനകൾ ഞങ്ങൾക്ക് ലഭിച്ചതായി’ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ ഉത്തരവുകൾ എല്ലാ ഹോസ്റ്റലുകൾക്കും ഗുരുകുൽ…

Read More