അഫ്ഗാനിലെ ഹിമപാതത്തില്‍പ്പെട്ട് രണ്ടു പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാന്‍ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
മലയോര ഗ്രാമമായ സന്‍ഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരില്‍ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാന്‍, താഖാര്‍, കുന്ദസ്, ബാഗ്ലാന് പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാന്‍ മേഖലയില്‍ തന്നെയുണ്ടായ മലയിടിച്ചിലില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു.