എസ് വൈ എസ് സുൽത്താൻ ബത്തേരി സോൺ സാന്ത്വന വളണ്ടിയർ സംഗമവും അനുമോദനചടങ്ങും നടന്നു

സുൽത്താൻ ബത്തേരി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ കോവിഡ് കാലത്തും മുടങ്ങാതെ സേവനം അനുഷ്ഠിക്കുകയും വയനാടിന്റേയും നീലഗിരിയിലേയും വിവിധ സ്ഥലങ്ങളിലേക്ക് അവശ്യമരുന്നുകളും ഭക്ഷ്യ സാധനങ്ങളും എത്തിച്ചുകൊടുത്ത വോളണ്ടിയർമാർക്കുള്ള ഉപഹാരം വിതരണവും സാന്ത്വനം വളണ്ടിയർ സംഗമവും നടന്നു.

കോവിഡ് 19 പ്രതിസന്ധിക്കു അയവു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 1 മുതൽ സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ എസ് വൈ എസ് സാന്ത്വന സേവന പരിചരണ സേവനങ്ങൾ പുനരാംരംഭിക്കുകയാണ്.
ഇതിന്റെ മുന്നോടിയായി ബത്തേരി മർകസുദ്ദഅവയിൽ സാന്ത്വനം വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ : സൂരജ് ഉദ്ഘാടനം നിർവഹിച്ചു.
കഴിഞ്ഞ കാലങ്ങളിൽ എസ് വൈ എസിന്റെ സാന്ത്വന പരിചരണം മാതൃകാ പരമായ പ്രവർത്തനങ്ങളാണെന്നും സർക്കാർ ശമ്പളം നൽകുന്ന ഒരു സംഘത്തെ പോലെ കൃത്യനിഷ്ഠതയോടെ സേവനങ്ങൾ നിർവഹിക്കുന്ന ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാംരംഭിക്കുകയും ആതുര സേവന രംഗത്ത് രോഗികൾക്ക് കൈ താങ്ങാവാനും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു.
മുഹമ്മദലി സഖാഫി വള്ള്യാട്, ശറഫുദ്ദീൻ അഞ്ചാം പീടിക എന്നിവർ വിഷയമവതരിപ്പിച്ചു.