ഇംഗ്ലണ്ടിനെതിരായ നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് കളിയിൽ നിന്നും വ്യത്യസ്തമായി മികച്ച തുടക്കമാണ് ഇന്ത്യൻ ഓപണർമാർ ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് എടുത്തിട്ടുണ്ട്.
49 പന്തിൽ 10 ഫോറുകൾ സഹിതം 59 റൺസുമായി ശിഖർ ധവാനും 36 പന്തിൽ ആറ് ഫോറുകൾ സഹിതം 38 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ. ആദ്യ പത്തോവറിൽ ഇന്ത്യ 65 റൺസാണ് എടുത്തത്.
ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. കുൽദീപ് യാദവിന് പകരം ടി നടരാജൻ ടീമിലെത്തി. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.