ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മത്സരം 39 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ നാലിന് 197 റൺസ് എന്ന നിലയിലാണ്.
രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് വീണത്. മികച്ച രീതിയിൽ കളിച്ചുവന്ന ധവാൻ 98 റൺസിന് പുറത്തായി. 106 പന്തിൽ 11 ഫോറും രണ്ട് സിക്‌സും സഹിതമാണ് ധവാൻ 98 റൺസ് എടുത്തത്
കോഹ്ലി 60 പന്തിൽ 56 റൺസെടുത്ത് പുറത്തായി. രോഹിത് 28 റൺസിനും ശ്രേയസ്സ് 6 റൺസിനും വീണു. നിലവിൽ ആറ് റൺസുമായി കെ എൽ രാഹുലും ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ