ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മുൻനിര തകർന്ന ഇന്ത്യയെ രോഹിത് ശർമ ഒറ്റയ്ക്ക് നയിക്കുന്നു. ഇന്ത്യ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്ന നിലയിലാണ്. ശുഭ്മാൻ ഗിൽ, പൂജാര, കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്
ഏകദിന ശൈലയിൽ ബാറ്റ് വീശുന്ന രോഹിത് ശർമയാണ് ഇന്ത്യൻ സ്‌കോറിംഗിന് ചുക്കാൻ പിടിക്കുന്നത്. രോഹിത് 78 പന്തിൽ ഒരു സിക്‌സും 13 ഫോറുകളും സഹിതം 80 റൺസുമായി ക്രീസിലുണ്ട്. അഞ്ച് റൺസുമായി അജിങ്ക്യ രഹാനെയാണ് മറുവശത്ത്
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഗില്ലിന് ഇന്ത്യക്ക് നഷ്ടപ്പെട്ടു. പിന്നീട് പൂജാരയും ശർമയും ചേർന്ന് സ്‌കോർ 85ൽ എത്തിച്ചു. 21 റൺസെടുത്ത പൂജാര പോയതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയും പൂജ്യത്തിന് മടങ്ങി.