മാണി സി കാപ്പനെ എംഎൽഎയാക്കാൻ അഹോരാത്രം പാടുപെട്ട എൽഡിഎഫിന്റെ ആയിരക്കണക്കിന് പ്രവർത്തകരോട് കാണിക്കുന്ന അനീതിയാണ് യുഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മാണി സി കാപ്പന്റെ നിലപാട് പാർട്ടിയിലുള്ളവരെ അത്ഭുതപ്പെടുത്തുന്നതാണെന്നും ശശീന്ദ്രൻ പറഞ്ഞു
പാർട്ടി നേതൃത്വം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുകയും ആ ചർച്ചക്ക് കാത്തിരിക്കാതെ സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്നും മാണി സി കാപ്പൻ തന്നെ പൊതുസമൂഹത്തോട് വിശദീകരിക്കണം.
ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും താൻ യുഡിഎഫിലേക്ക് പോകുമെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനത്തിൽ നിന്ന് യുഡിഎഫുമായി നേരത്തെ തന്നെ കരാർ ഉണ്ടാക്കിയതായി മനസ്സിലാക്കാം. ഇത് തീർത്തും അധാർമിക പ്രവർത്തിയാണെന്നും ശശീന്ദ്രൻ പറഞ്ഞു