വയനാട്ടിൽ നിന്ന് മടങ്ങിയ കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമം: ആസൂത്രിത നീക്കമെന്ന് സംശയം.

കൽപ്പറ്റ: വയനാട്ടിൽ നിന്ന് മടങ്ങിയ  കസ്റ്റംസ് കമ്മീഷണർ   സുമിത് കുമാറിനെ  അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.   കൊണ്ടോട്ടി സ്റ്റേഷനിൽ കേസെടുത്തു.  ഇന്നലെ  ഉച്ചക്ക് 2.30 നാണ് സംഭവം. മുക്കത്തിനും എടവണ്ണപ്പാറക്കും ഇടയിൽ വാഹനം പിന്തുടർന്ന്  വിലങ്ങിട്ട് വാഹനം തടയാൻ ശ്രമമുണ്ടായതായും പരാതിയിൽ പറയുന്നു: പിന്തുടർന്ന എറണാകുളം റജിസ്ട്രേഷൻ ഉള്ള വാഹനം മുക്കം സ്വദേശിയുടേതെന്ന് സൂചനയുണ്ടന്ന് പോലീസ് സംശയിക്കുന്നു.