വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടിരുന്നതായി സ്വപ്‌നയുടെ മൊഴി

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടതായി സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാൻ മിഡിൽ ഈസ്റ്റ് കോളജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാൻ പദ്ധതിയിട്ടുവെന്നാണ്മൊഴി

ഇഡി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണ് സ്വപ്‌നയുടെ മൊഴിയും രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റ് കോളജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്

കോളജിന്റെ ശാഖകൾ വിവിധ സ്ഥലങ്ങളിൽ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നുവിത്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ സ്വപ്‌ന പറഞ്ഞത്.