തിരുവനന്തപുരത്ത് വാക്‌സിനേഷന് എത്തിയ യുവതിക്ക് രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. മണിയറയിലാണ് സംഭവം. 25കാരിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ച് കുത്തിവെച്ചത്. യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ആദ്യ ഡോസ് വാക്‌സിൻ എടുക്കാനെത്തിയപ്പോഴാണ് യുവതിക്ക് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ച് കുത്തിവെച്ചതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ യുവതിയോട് വാക്‌സിനെടുത്തോ എന്ന് ചോദിച്ചിരുന്നുവെന്നും ഇല്ലെന്ന് മറുപടി ലഭിച്ച ശേഷമാണ് രണ്ടാമത് കുത്തിയതെന്നുമാണ് ജീവനക്കാർ നൽകുന്ന വിശദീകരണം.