മുംബൈയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർക്ക് മൂന്നാം തവണയും കൊവിഡ്. വീർ സവർക്കർ ആശുപത്രിയിലെ 26കാരിയായ ശ്രുഷ്തി ഹലാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശ്രുഷ്തിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന് ശേഷമാണ് ശ്രുഷ്തിക്ക് രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ചത്. 2020 ജൂൺ 17നാണ് ഇവർക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഈ വർഷം മാർച്ച് എട്ടിന് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസും ഏപ്രിൽ 29ന് രണ്ടാം ഡോസും സ്വീകരിച്ചിരുന്നു.