ഒറ്റ ദിവസം അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല
കൊച്ചി: ഒറ്റ ദിവസം അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനായി മൂന്ന് ഫ്‌ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് വെസ്സലുകളും, ജെഎസ്ഡബ്ല്യു ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡിനായി നിര്‍മിച്ച രണ്ട് 8000 ഡിഡബ്ല്യുടി മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്. 2020 നവംബറില്‍ നിര്‍മാണം ആരംഭിച്ച ഈ കപ്പലുകള്‍ കൊവിഡ് മഹാമാരി കാലത്തും സമയബന്ധിതമായി നീറ്റിലിറക്കാന്‍ കഴിഞ്ഞത് അപൂര്‍വ നേട്ടമാണെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. കപ്പല്‍ശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും എന്‍പിഒഎല്‍…