ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. നിലവിലെ ചാംപ്യന്‍മാരായ ബ്രിട്ടനെതിരേ 4-1ന്റെ തോല്‍വിയാണ് ഇന്ത്യയേറ്റു വാങ്ങിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. നിലവില്‍ പൂള്‍ എയില്‍ ഇന്ത്യ അവസാന സ്ഥാനത്താണ്.
തുഴച്ചിലില്‍ ഇന്ത്യ സഖ്യം പുറത്തായി. സെമിയില്‍ അര്‍ജ്ജുന്‍ ലാല്‍ ജത്ത്-അരവിന്ദ് സിങ് സഖ്യമാണ് പുറത്തായത്. ആറാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം മല്‍സരം അവസാനിപ്പിച്ചത്.