അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ അവസാന യാത്രാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 126 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇന്ന് രാത്രിയോടെ വിമാനം ഡൽഹിയിലെത്തും.
കാബൂളിൽ നിന്ന് ഇനി ഇന്ത്യയിലേക്ക് വിമാന സർവീസുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ കൈകളിലായതോടെയാണ് ഇന്ത്യ തങ്ങളുടെ പൗരൻമാരെ എയർ ലിഫ്റ്റ് ചെയ്യുന്നത് വേഗത്തിലാക്കിയത്.
അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരൻമാരെ തിരികെ എത്തിക്കുകയാണ്. അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാനായി അയ്യായിരം സൈനികരെയാണ് രംഗത്തിറക്കിയത്. ബ്രിട്ടനും സൈനികരെ ഉപയോഗിച്ചാണ് പൗരൻമാരെ തിരികെ എത്തിച്ചത്.