രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് ഒക്ടോബർ 31ന് പ്രധാനമന്ത്രി സമർപ്പിക്കും

രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് ഒക്ടോബർ 31ന് പ്രധാനമന്ത്രി ഗുജറാത്തിന് സമർപ്പിക്കും. സബർമതിയെയും കെവാഡിയും കുറഞ്ഞ ചിലവിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സർക്കാർ കടൽ വിമാന സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചത്.

 

സബർമതി നദിക്കരയിൽ നിന്നും നർമ്മദ ജില്ലയിലെ കെവാഡിയയിലുള്ള ഏകതാപ്രതിമയിലേക്കാണ് കടൽ വിമാന സർവ്വീസ് ഒരുക്കിയിരിക്കുന്നത്. പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ന് കടൽ വിമാന സർവ്വീസ് ആരംഭിക്കുമെന്ന് നേരത്തെ ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നുള്ള വിവരം പുറത്തുവരുന്നത്.