പാലക്കാട് കൂടല്ലൂർ കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. ബേബി ഫെമിന(37), മകൻ ഷെരീഫ്(7) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയും മകനുമാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫെമിനയും ഒഴുക്കിൽപ്പെടുകയായിരുന്നു