കോഴിക്കോട് ചാലക്കര അവേലം കടവിൽ ഏഴ് വയസ്സുകാരി മുങ്ങിമരിച്ചു. മടവൂർ അടുക്കത്തുപറമ്പത്ത് ഹാരിസ്-ഫസ്‌ന ദമ്പതികളുടെ മകൾ ഹന ഫാത്തിമയാണ് മരിച്ചത്. ഹനക്കൊപ്പം ഒഴുക്കിൽപ്പെട്ട വട്ടത്ത് മണ്ണിൽ ഷമീറിന്റെ മകൾ ഫാത്തിമ സഹമത്ത് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
മാതൃസഹോദരനായ ഷമീറിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഹന. വല്യുമ്മക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികളും ഒഴുക്കിൽപ്പെട്ടു. നിലവിളി കേട്ട് അടുത്തുണ്ടായിരുന്നവർ പുഴയിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ ഹന മരിച്ചു.