കൂത്തുപറമ്പിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

കണ്ണൂർ കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ്, കുഴിയിൽപീടിക സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 16 വയസ്സാണ്. രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിൽ രണ്ട് പേരുടെയും മൃതദേഹം ലഭിച്ചു