ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേംപാടം ജിഷ്ണു (22)വിന്റെ മൃതദേഹം ഫാറൂഖ് കോളേജ് മണ്ണടി കടവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ജിഷ്ണു ഒഴുക്കില്‍പ്പെട്ടത്.
ഉടന്‍ തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഴക്കാട് പൊലീസും മീഞ്ചന്ത ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ യൂണിറ്റും ബേപ്പൂരില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.