കേരള പ്രവാസി സംഘം പ്രതിഷേധ സമരം സംഘടിപ്പിച്ചു
അമ്പലവയൽ: വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിന് പരിഹാരം കാണുക, പ്രശ്നപരിഹാരത്തിന് ഉന്നത ദൗത്യ സംഘത്തെ നിയോഗിക്കുക, കോവാക്‌സിന് അന്തർദ്ദേശീയ അംഗീകാരം നേടുക, കേന്ദ്ര സർക്കാർ മൗനം വെടിയുക, പ്രവാസികൾക്ക് നേരെ കണ്ണടയ്ക്കാതിരിക്കുക, വിദേശ സഹമന്ത്രി വി മുരളീധരൻ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, ആകാശക്കൊള്ള അവസാനിപ്പിക്കുക, തട്ടിപ്പുകാരായ ഏജൻസികൾക്ക് കൂച്ച് വിലങ്ങിടുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയൽ…