കേരള പ്രവാസി സംഘം പ്രതിഷേധ സമരം സംഘടിപ്പിച്ചു

 

അമ്പലവയൽ: വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിന് പരിഹാരം കാണുക, പ്രശ്നപരിഹാരത്തിന് ഉന്നത ദൗത്യ സംഘത്തെ നിയോഗിക്കുക, കോവാക്‌സിന് അന്തർദ്ദേശീയ അംഗീകാരം നേടുക, കേന്ദ്ര സർക്കാർ മൗനം വെടിയുക, പ്രവാസികൾക്ക് നേരെ കണ്ണടയ്ക്കാതിരിക്കുക, വിദേശ സഹമന്ത്രി വി മുരളീധരൻ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, ആകാശക്കൊള്ള അവസാനിപ്പിക്കുക, തട്ടിപ്പുകാരായ ഏജൻസികൾക്ക് കൂച്ച് വിലങ്ങിടുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയൽ ബി എസ് എൻ എൽ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഏരിയ സെക്രട്ടറി സരുൺ മാണി സ്വാഗതം പറഞ്ഞു. അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ ആർ പ്രസാദ് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം എ രാജൻ, സിപിഐ(എം) തോമാട്ടുചാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്‌ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.

സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. പി വി സാമുവൽ അധ്യക്ഷത വഹിച്ചു. ചുള്ളിയോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി. സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. റോബിൻസ് അടുപ്പാറയിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സലീം കൂരിയാടന്‍ സ്വാഗതം പറഞ്ഞു. മുജീബ് റഹ്മാന്‍, പി വി സാമുവല്‍ എന്നിവര്‍ സംസാരിച്ചു. ഷംസു പാറക്കാല്‍ നന്ദി പറഞ്ഞു.

കൽപറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് സംഘടിപ്പിച്ച ധർണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് പഞ്ചാര ഉദ്‌ഘാടനം ചെയ്തു. കെ ടി അലി അധ്യക്ഷത വഹിച്ചു. വേങ്ങപ്പള്ളി പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് കെ ടി അലി ഉദ്‌ഘാടനം ചെയ്തു. പൊഴുതന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സി ഷംസുദ്ധീൻ ഉദ്‌ഘാടനം ചെയ്തു.

മാനന്തവാടിയിൽ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ ട്രഷറർ എൻ എ മാധവൻ ഉദ്‌ഘാടനം ചെയ്തു. കെ ആർ രഘു അധ്യക്ഷത വഹിച്ചു.