അമ്പലവയൽ: നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് പെൻഷൻ തുക 3500 രൂപയാക്കി വർദ്ധിപ്പിച്ച കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് കേരള പ്രവാസി സംഘം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്ന പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന ജനകീയ ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറി സരുൺ മാണി മുഖ്യപ്രഭാഷണം നടത്തി.
The Best Online Portal in Malayalam