കേന്ദ്ര ബഡ്ജറ്റ് നിരാശാജനകം: കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

ചുള്ളിയോട്: പ്രവാസി സമൂഹത്തെ പൂർണ്ണമായി തഴഞ്ഞ കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം ചുള്ളിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. പ്രവാസി സമൂഹത്തിന് പെൻഷൻ വർദ്ധിപ്പിച്ചതടക്കം ജനോപകാരപ്രദമായ പദ്ധതികൾ കേരള ബഡ്ജറ്റിൽ പ്രഖ്യാപിച്ചപ്പോൾ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ പ്രവാസി സമൂഹത്തെ പാടെ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ ചെയ്തത്. പ്രതിഷേധത്തിന് കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു, ഏരിയാ സെക്രട്ടറി സരുൺ മാണി, ഏരിയാ പ്രസിഡന്റ് പി വി സാമുവൽ, ജില്ലാ കമ്മിറ്റിയംഗം മുജീബ് റഹ്‌മാൻ, ചുള്ളിയോട് മേഖല പ്രസിഡന്റ് റോബിൻസ് അടുപ്പാറയിൽ, സെക്രട്ടറി സലിം കൂരിയാടൻ തുടങ്ങിയവർ നേതൃത്വം നൽകി.