വയനാട് ജില്ലാ പോലീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പോലീസ് ജീവനക്കാരെ പ്രാപ്തരാക്കുവാന്‍ പുതിയ പോലീസ് പരിശീലന കേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈത്തിരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ കേസന്വേഷണങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം ആര്‍ജിക്കുവാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. അവ വര്‍ധിപ്പിക്കുവാന്‍ പുതിയ പരിശീലനം കേന്ദ്രത്തിലൂടെ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ ആന്തരിക പരിശീലനവും കേന്ദ്രത്തില്‍ നല്‍കാന്‍…