വാളയാർ കേസ്: സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ

വാളയാർ കേസ് സിബിഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

അന്വേഷണം സിബിഐക്ക് വിട്ടതു കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. ഇതുവരെ സമരം തുടരുമെന്നാണ് ഇവരുടെ നിലപാട്.

കഴിഞ്ഞാഴ്ചയാണ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങിയത്. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതോടെയാണ് വിജ്ഞാപനത്തിനുള്ള തടസ്സം മാറിയത്.