കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ വയനാട് ജില്ലാ കൺവൻഷൻ ഞായറാഴ്ച കൽപറ്റ എ കെ ജി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം പി റഫീഖ് മുഖ്യപ്രഭാഷണം നടത്തും. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു മുഖ്യാഥിതി ആയിരിക്കും. സുൽത്താൻ ബത്തേരി, കൽപറ്റ, മാനന്തവാടി ഏരിയകളിൽ നിന്നും പ്രവർത്തകർ പങ്കെടുക്കും.
The Best Online Portal in Malayalam