ബത്തേരി: കേരള പ്രവാസി സംഘത്തിന്റെ സുൽത്താൻ ബത്തേരി ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഗോപിനാഥിന് നൽകി കൊണ്ട് ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി സാമുവൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സരുൺ മാണി, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് കടൽമാട്, ജില്ലാ കമ്മിറ്റിയംഗം മുജീബ് റഹ്‌മാൻ, മേരി രാജു, എ മുഹമ്മദാലി, അസീസ് കരടിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.
The Best Online Portal in Malayalam