മലപ്പുറത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ ഏഴ് പേർ പീഡിപ്പിച്ചു. മയക്കുമരുന്ന് നൽകിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
വീട്ടുകാർ അറിയാതെ പെൺകുട്ടിയുടെ വീട്ടിൽ പ്രതികൾ മയക്കുമരുന്ന് എത്തിച്ചു കൊടുത്തു. പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും തുടർന്നു. നിലവിൽ പെൺകുട്ടിയെ ബാലക്ഷേമ സമിതി ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.