ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ ഷറഫലി, സുഹൃത്ത് രാഗേഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.
ഓൺലൈൻ ക്ലാസിന്റെ ഭാഗമായിട്ടാണ് കുട്ടി മൊബൈൽ ഫോൺ ഉപയോഗം ആരംഭിച്ചത്. തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു. ഇതിൽ നിന്നാണ് ഷറഫലിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്കും വഴിമാറി. ഷറഫലിയും രാഗേഷും കുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി
കുട്ടിയുടെ പക്കലുള്ള സ്വർണവും ഇവർ തട്ടിയെടുത്തു. അടുത്തിടെ കുട്ടി വിഷാദ രോഗത്തിന് അടിമപ്പെടുകയും ആത്മഹത്യാ പ്രവണത കാണിക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ കാര്യം തിരക്കിയതും പീഡന വിവരം വ്യക്തമായതും. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു