കണ്ണൂർ പയ്യാവൂരിൽ മകനെ അച്ഛൻ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. 20കാരനായ ഷാരോണാണ് കൊല്ലപ്പെട്ടത്. പിതാവ് സജിയാണ് ഷാരോണിനെ കുത്തിക്കൊലപ്പെടുത്തിയത്.
സ്ഥിരം മദ്യപാനിയാണ് സജി. വീട്ടിൽ മദ്യപിച്ച് ബഹളവും പതിവാണ്. കൂടാതെ മറ്റുള്ളവരെ കൂട്ടിക്കൊണ്ടുവന്ന് വീട്ടിലിരുന്ന് മദ്യപിക്കുന്നതും ഇയാളുടെ ശീലമാണ്. ഇതിനെ ഷാരോൺ ചോദ്യം ചെയ്യുന്നതാണ് സജിയെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഷാരോണും സജിയും തമ്മിൽ കയ്യാങ്കളി വരെ നടന്നിരുന്നു. ഇതോടെയാണ് ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പുതിയ കത്തിയും വാങ്ങി സജി വീട്ടിലെത്തിയത്. ഷാരോണിലെ വട്ടം പിടിച്ച് പുറകിൽ നിന്ന് രണ്ട് തവണയാണ് സജി ആഞ്ഞുകുത്തിയത്.
സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസം. ഷാരോണിന്റെ അമ്മ അഞ്ച് വർഷമായി വിദേശത്ത് ഹോം നഴ്‌സായി ജോലി നോക്കുകയാണ്.