രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. 944 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 49,980 ആയി
6,77,444 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 18,62,258 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയിൽ ഇതിനോടകം 5,85,754 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
തമിഴ്‌നാട്ടിൽ 3.32 ലക്ഷം പേർക്കും ആന്ധ്രയിൽ 2.81 ലക്ഷം പേർക്കും കർണാടകയിൽ 2.19 ലക്ഷം പേർക്കും ഡൽഹിയിൽ 1.51 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. യുപിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ബംഗാളിൽ 1.13 ലക്ഷം പേർക്കാണ് രോഗബാധ