അസമിൽ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഏഴ് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് പതിനാറും പതിനാലും വയസ്സുള്ള രണ്ട് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ തുടക്കത്തിലെ ആരോപിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ കുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായതായും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നും വ്യക്തമായി.
അറസ്റ്റിലായവരിൽ മൂന്ന് പേരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. മറ്റുള്ളവർ ഇവരെ സഹായിച്ചവരാണ്. അന്വേഷണം തുടങ്ങി 72 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ സാധിച്ചതായി എസ് പി പ്രതീക് വിജയ് പറഞ്ഞു.