തിരുവല്ല അഭയകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി. തുവലശ്ശേരി, വെൺപാലവട്ടം സ്വദേശികളായ 16, 15 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഇവരെ കാണാതായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കുട്ടികൾ സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയിരിക്കുമെന്നാണ് കരുതുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസിന് എതിർവശത്തുള്ള അഭയകേന്ദ്രത്തിലാണ് കുട്ടികൾ താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുട്ടികളെ ഇവിടേക്ക് എത്തിച്ചത്.