കനത്ത മഴയിൽ കർണാടക കൂർഗ് ജില്ലയിലെ തലക്കാവേരിയിൽ ഉരുൾപൊട്ടി. നാല് പേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാർ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു
ഇതിലൊരു വീട്ടിലുണ്ടായിരുന്ന നാല് പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ
സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂർഗിലടക്കം കർണാടകയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കൂർഗ്, ചിക്ക മംഗളൂരു, ഷിമോഗ, ഹാസൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു