ക്രിസ്റ്റ്യന്‍ എറിക്സണ് ആശംസയറിച്ചുള്ള ടീ ഷര്‍ട്ടുമായി പരിശീലനം, ഹൃദയം കീഴടക്കി ഫിന്‍ലാന്‍റ് ടീം
യൂറോ കപ്പില്‍ ഫിന്‍ലാന്‍റിനെ റഷ്യ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. എന്നാല്‍, മത്സരത്തിന് മുമ്പ് ഫുട്ബോള്‍ ലോകത്തിന്‍റെ പ്രശംസ പിടിച്ചെടുത്ത ഫിന്‍ലാന്‍റ് ടീമിന്‍റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെറല്‍. പരിശീലന സമയത്ത് ടീം അണിഞ്ഞ ഒരു ടീ ഷര്‍ട്ടാണ് ചുരുങ്ങിയ സമയംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ ദിവസം ഫിന്‍ലാന്‍റ് ഡെന്‍മാര്‍ക്ക് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ ഗ്രൌണ്ടില്‍ കുഴഞ്ഞുവീണ സംഭവം മറക്കാനാകാത്തതാണ്. ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറിക്സണ്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയുള്ള…