രമേശ് ചെന്നിത്തലയെ അടിയന്തരമായി രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു

രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസാണ് ചെന്നിത്തലയോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടത്. മറ്റന്നാൾ ചെന്നിത്തല ഡൽഹിക്ക് തിരിക്കും.

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ചെന്നിത്തലയെ വിളിപ്പിച്ചത്. ചെന്നിത്തലയെ നേരത്തെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ തനിക്ക് കേരളത്തിൽ തന്നെ നിൽക്കാനാണ് താത്പര്യമെന്ന് ചെന്നിത്തല പ്രതികരിച്ചു