പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി സംസാരിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ചെന്നിത്തലയുടെ മറുപടി
രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട് അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലെന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്. ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ കാര്യങ്ങൾ പറയാൻ
അദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിന്റെ നിലയിൽ നിന്നുകൊണ്ട് പറഞ്ഞാൽ മതി. ബ്ലെയിം ഗെയിം നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ എല്ലാമുണ്ടെന്നും ചെന്നിത്തല പറഞ്ഞു