അട്ടപ്പാടിയിൽ ആദിവാസി യുവതിയെ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

അട്ടപ്പാടി ചാവടിയൂരിൽ ആദിവാസി വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. ചെമ്മണ്ണൂർ സ്വദേശിനി ലക്ഷ്മി(42) കൊല്ലപ്പെട്ട സംഭവത്തിലാണ് കള്ളമല സ്വദേശി സലിൻ ജോസഫ് അറസ്റ്റിലായത്. ലക്ഷ്മിയെ വെട്ടിയും തലയ്ക്കടിച്ചുമാണ് ഇയാൾ കൊലപ്പെടുത്തിയത്

 

എട്ട് വർഷമായി വർഷമായി കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്. ഒരു മാസം മുമ്പാടാണ് ചാവടിയൂരിലെ ലക്ഷ്മിയുടെ ബന്ധുവീട്ടിൽ താമസത്തിനെത്തിയത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സലിൻ ലക്ഷ്മിയെ വെട്ടിയും തലയ്ക്ക് അടിച്ചും കൊല്പപെടുത്തിയത്. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ കലഹത്തിനൊടുവിലാണ് കൊലപാതകം നടന്നത്.