കേസിൽ നിലവിൽ പ്രതിയല്ലെന്ന് എൻഐഎ; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. ശിവശങ്കർ നിലവിൽ പ്രതിയല്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എൻ ഐ എ കോടതിയെ അറിയിച്ചു. കേസിൽ ശിവശങ്കറെ എൻഐഎ പ്രതി ചേർത്തിട്ടില്ല

 

പ്രതി ചേർക്കാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഇതോടെയാണ് കോടതി ഹർജി തീർപ്പാക്കിയത്. പ്രതിയല്ലെന്ന് അറിയിച്ചതോടെ ശിവശങ്കറിന്റെ അഭിഭാഷകനും ഹർജി തീർപ്പാക്കാൻ അനുവദിച്ചു.