കൊവിഡ് കാലത്ത് വ്യാപാരികളുടെ ദുഃഖം ന്യായമാണെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നും ഇതിനോട് സഹകരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിലൂടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
രോഗവ്യാപന തോത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അവ പ്രായോഗികമാക്കാൻ സർക്കാർ നിർദേശിച്ചാൽ കുറ്റം പറയാനാകില്ല. അതേസമയം മദ്യവിൽപ്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും ആരാധനാലയങ്ങൾ നിയന്ത്രണവിധേയമായിതുറക്കേണ്ടതാണ്
ക്ഷേമപദ്ധതികൾ സർക്കാർ വാരിക്കോരി കൊടുക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ അനുസരിക്കാത്തതിനാലാണ് രോഗവ്യാപനം വർധിക്കുന്നത്. സർക്കാർ നിർദേശങ്ങൾ ആധികാരികമാണ്. അതിനോട് സഹകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.